OUR DIOCESE
കുന്നംകുളം ഭദ്രാസനം
Late Lamented His Holiness Moran Mar Baselios Marthoma Paulose II
(the Eighth Catholicose of the East and Supreme Head of the Malankara Orthodox Syrian Church of India and the Successor of the Apostolic throne of St. Thomas; founding Metropolitan on Kunnamkulam Diocese)
His Grace Dr. Geevarghese Mar Yulios
(Metropolitan of Kunnamkulam Dicoese)
നൈസർഗീകമായ ആത്മീയതയും ഈശ്വരഭക്തിയും, ആചാരങ്ങളുടെ വാസനയും, സത്യവിശ്വാസത്തിന്റെ ദൃഢശ്ചിത്തതയും പേറുന്ന ജനങ്ങളുടെ നാടാണ് കുന്നംകുളം. ക്രിസ്തീയ വിശ്വാസികളുടെ കോട്ടയായ അന്ത്യോക്യയിലും, അലക്സാന്ത്രിയയിലും, റോമിലും ആദ്യമായി ക്രിസ്തുമതം സ്വീകരിക്കപ്പെട്ട അതേ കാലത്താണ് കുന്നംകുളത്തും സ്വീകരിക്കപ്പെട്ടത് എന്നുള്ളത് ഈ ദേശത്തിന് മാത്രം അവകാശപ്പെട്ട ഒരു പ്രത്യേക വസ്തുതയാണ്. കുന്നംകുളത്തിന്റെ ചരിത്രത്തിനും കീർത്തിക്കും അന്നും ഇന്നും ഏറെ പങ്കാളിത്തമുള്ളത് ഇവിടെയുള്ള ചാട്ടുകുളങ്ങര (ആർത്താറ്റ്) മഹാ ഇടവകയ്ക്കാണ് . വി. തോമാശ്ലീഹായുടെ സുവിശേഷഘോഷണത്തിന്റെ സുസ്ഥിരമായ സ്മാരകമായ ഈ ദേവാലയത്തിന് വളരെ മഹത്തായ പാരമ്പര്യവും ചരിത്രവുമുണ്ട്. പഴഞ്ഞി സെൻറ് മേരീസ് കത്തീഡ്രൽ മറ്റൊരു പ്രധാനപ്പെട്ട ദേവാലയമാണ്. കേരളത്തിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ ഏറ്റവും പുരാതനമായ ജനസമൂഹം കുന്നംകുളത്ത് തന്നെയാണ് എന്നതിൽ തർക്കമില്ല.
മലങ്കര മെത്രാപ്പോലീത്തയും സഭ ഭാസുരനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനി ജനിച്ചത് കുന്നംകുളത്തെ പുലിക്കോട്ടിൽ കുടുംബത്തിലാണ്. കാലം ചെയ്‌ത മലങ്കര സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന മോറാൻ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തന്നെയായിരുന്നു ഏതാണ്ട് മൂന്ന് ദശാബ്ദങ്ങളായി ഭദ്രാസനത്തിന്റെ ചുമതലയും വഹിച്ചിരുന്നത്. കുന്നംകുളം മങ്ങാട് പ്രദേശത്ത് ജനിച്ചു വളർന്ന തിരുമേനി ഈ ദേശത്തിന്റെ തന്നെ അഭിമാനമാണ്. കുന്നംകുളത്തിൻറെ തന്നെ പുത്രനായ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സ് തന്നെ ഇപ്പോൾ അസി. മെത്രാപ്പോലീത്ത എന്ന നിലയിൽ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്നു
Bishop House | Arthat Church | Pazhanji Church |
---|